x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെങ്ങാനൂർ ജിഎച്ച്എസ് സ്്കൂൾ വാ​ർ​ഷി​കാ​ഘോ​ഷം


Published: January 9, 2026 04:55 AM IST | Updated: January 9, 2026 04:55 AM IST

വി​ഴി​ഞ്ഞം : വെ​ങ്ങാ​നൂ​ർ ഗോ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 106-ാമ​ത് വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ ദി​നാ​ഘോ​ഷ​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ദീ​പ്തി ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കേ​ര​ള ഹൈ​ക്കോ​ട​തി റി​ട്ട. ജ​ഡ്ജി എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 ലി​സ് ജെ​യ്മോ​ൻ ജേ​ക്ക​ബ് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യും കൃ​ഷി ഓ​ഫീ​സ​റു​മാ​യ അ​നു​ശ്രീ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​വെ​ങ്കി​ടേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡി.​ബി. പ്രേ​മ​ജ് കു​മാ​ർ സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി.​വി. ര​ഞ്ജി​ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Venganur GHS School Annual Day

Recent News

Corehub Up