\നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസിലെ വിജയോത്സവവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പാറശാല രൂപത ബിഷപ് ഡോ. തോമസ് മാർ യൗസേബിയസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രേംലാൽ അധ്യക്ഷനായി.
ലോക്കൽ മാനേജർ സിസ്റ്റർ സോഫി മരിയ ലോഗോ പ്രകാശനം ചെയ്തു. ജെ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ്, അധ്യാപികമാരായ രേഖ, സിസ്റ്റർ സാന്ത്വന എന്നിവർ പ്രസംഗിച്ചു.