കാഞ്ഞിരപ്പള്ളി: എകെജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷവും അനുമോദനവും പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി, പിടിഎ പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ, സ്കൂൾ ചെയർമാൻ ബെന്നറ്റ് ബിനോയി, ഐവിൻ എബ്രാഹം, മിഷേൽ എലിസബത്ത് ജോസ് എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുൻ അധ്യാപകൻ കെ.സി. ജോണിനെ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.