x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്ലേ​ജ് ടാ​ക്കീ​സ് ഇ​ന്‍റ​ര്‍​നാ​ഷണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍

വെബ് ഡെസ്ക്
Published: September 13, 2026 11:33 PM IST | Updated: September 13, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: സ്വ​ത​ന്ത്ര സി​നി​മ​ക​ളെ​യും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ല്ലേ​ജ് ടാ​ക്കീ​സ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​ല്ലേ​ജ് ടാ​ക്കീ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ 18 മു​ത​ല്‍ 21 വ​രെ കോ​ട്ട​യ​ത്ത് ന​ട​ക്കും. സി​എം​എ​സ് കോ​ള​ജ് ഫി​ലിം ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​എം​എ​സ് കോ​ള​ജി​ലും ബ​സേ​ലി​യോ​സ് കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​സേ​ലി​യ​സ് കോ​ള​ജ് തി​യ​റ്റ​റി​ലു​മാ​ണ് സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

19, 21 തീ​യ​തി​ക​ളി​ലാ​ണ് ബ​സേ​ലി​യോ​സ് കോ​ള​ജി​ല്‍ ച​ല​ച്ചി​ത്ര​പ്ര​ദ​ര്‍​ശ​നം. മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​മാ​പ​ന​വും സി​എം​എ​സ് കോ​ള​ജി​ലും ന​ട​ക്കും. വി​ദേ​ശ​ത്തു​നി​ന്നു​ള്‍​പ്പ​ടെ 52 സി​നി​മ​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. 14 വി​ദേ​ശ ഭാ​ഷാ ചി​ത്ര​ങ്ങ​ളും 38 ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളു​മാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍ 26 മ​ല​യാ​ള സി​നി​മ​ക​ളും 12 ഇ​ത​ര ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ച​ല​ച്ചി​ത്ര സം​വാ​ദ​ങ്ങ​ള്‍, ഫി​ലിം ക്രൂ ​ച​ര്‍​ച്ച​ക​ള്‍, ഓ​പ്പ​ണ്‍ ഫോ​റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ 21ന് ​സി​എം​എ​സ് കോ​ള​ജി​ലെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ക്കും. ഡെ​ലി​ഗേ​റ്റ് പാ​സി​ന് 300 രൂ​പ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 150 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഡെ​ലി​ഗേ​റ്റ് പാ​സ് IndieGo പ്ലാ​റ്റ്ഫോ​മി​ലു​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. നേ​രി​ട്ടും പാ​സ് ല​ഭി​ക്കും. ഫോ​ൺ - 90377 72449.

Tags : Film Festival NattuVishasham DistrictNews

Recent News

Corehub Up