x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നു ജോ​ബ് എം​എ​ല്‍എ​യോ​ട് ദു​രി​ത​ക​ഥ​ക​ള്‍ നി​ര​ത്തി ദു​രി​ത​ബാ​ധി​ത​ര്‍

വെബ് ഡെസ്ക്
Published: August 4, 2026 11:39 PM IST | Updated: August 4, 2026 11:39 PM IST

വി​നു ജോ​ബ് എം​എ​ല്‍എ പൂ​വം പ്ര​ദേ​ശ​ത്ത് വ​ള്ള​ത്തി​ല്‍ സ​ഞ്ച​രി​ച്ച് പ്ര​ള​യ​ദു​രി​തം വി​ല​യി​രു​ത്തു​ന്നു.

ച​ങ്ങ​നാ​ശേ​രി: പൂ​വം, എ​സി റോ​ഡ് ഉ​ന്ന​തി, പൂ​വം, ഇ​ട​വ​ന്ത​റ, അ​റു​നൂ​റി​ല്‍ പു​തു​വ​ല്‍ തു​ട​ങ്ങി​യ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ വി​നു ജോ​ബ് എം​എ​ല്‍എ സ​ന്ദ​ര്‍ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി ദു​രി​ത​മ​ഖ​ല​ക​ളി​ല്‍ വേ​ണ്ട അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ഉ​ദ്യോ​സ്ഥ​ര്‍ക്ക് എം​എ​ല്‍എ നി​ര്‍ദേ​ശം ന​ല്‍കി.

പൂ​വം നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം

*ദു​രി​ത​ബാ​ധി​ത​ര്‍ക്ക് ഭ​ക്ഷ​ണം, വൈ​ദ്യ​സ​ഹാ​യം, ധ​ന​സ​ഹാ​യം ന​ല്‍ക​ണം.
*മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ലാ​കു​ന്ന എ​സി റോ​ഡ്-​കോ​മ​ങ്കേ​രി -മേ​പ്രാ​ല്‍ റോ​ഡ് ഉ​യ​ര്‍ത്തി നി​ര്‍മി​ക്ക​ണം.
*കോ​മ​ങ്കേ​രി​ച്ചി​റ​യി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം.
*എ​സി ക​നാ​ലി​ലെ മാ​ലി​ന്യം നീ​ക്കി ആ​ഴം​കൂ​ട്ടി പ​ള്ളാ​ത്തു​രു​ത്തി, പൂ​ക്കൈ​ത​യാ​ര്‍ ഭാ​ഗ​ത്ത് തു​റ​ക്ക​ണം.
*എ​സി റോ​ഡി​ലെ ക​ലു​ങ്കു​ക​ള്‍, പാ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ഴു​ക്ക് ത​ട​സം നീ​ക്ക​ണം.

Tags : Nattuvishesham Local News Vinu Job victims

Recent News

Corehub Up