x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രി​പ്പ​ള്ളി ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ക്ര​മം: 10 പേർക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 2, 2026 01:24 AM IST | Updated: November 2, 2026 01:24 AM IST

പ്രതീകാത്മക ചിത്രം

പാ​രി​പ്പ​ള്ളി: മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ ദ​ക്ഷി​ണ​മേ​ഖ​ലാ ക​ലോ​ത്സ​വം ന​ട​ന്നു​കൊ​ണ്ടി​രിക്കുന്ന പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​റ​ത്തു നി​ന്നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ അ​ക്ര​മം. ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. 25 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ള്‍​ക്ക് തു​ട​ക്കം. ക​ലോ​ത്സ​വ​ത്തി​ലെ മ​ത്സ​ര ഇ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ് സ​മ്മാ​ന ദാ​ന ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ​ത്. ഒ​ന്നാം സ്ഥാ​നം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്തോ​ഷ പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ജി​ല്‍ ബാ​ന​ര്‍ കെ​ട്ടി. പു​റ​ത്തു നി​ന്നെ​ത്തി​യ ഒ​രു സം​ഘം ഇ​തി​നെ എ​തി​ര്‍​ത്തു. വാ​ക്ക് ത​ര്‍​ക്കം സം​ഘ​ട്ട​ന​ത്തി​ലേ​യ്ക്ക് നീ​ങ്ങി. അ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രും പൊലിസും ചേ​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ കാ​മ്പ​സി​ന് പു​റ​ത്താ​ക്കി. ഇ​തോ​ടെ ക​മ്പി വ​ടി, പൈ​പ്പ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി സം​ഘം യു​വ ഡോ​ക്ട​ര്‍​മാ​രെ മാ​ര​ക​മാ​യി ആ​ക്ര​മി​ച്ചു.

പൊലി സാണ് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലോ​ത്സ​വം ന​ട​ക്കു​ന്നി​ട​ത്ത് കോ​ള​ജി​ന് പു​റ​ത്തു നി​ന്നെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് പ​രി​ക്കേ​റ്റ​വ​ര്‍ ആ​രോ​പി​ച്ചു.

 

Tags :

Recent News

Corehub Up