ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് രണ്ടര കോടിയിലധികം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വെസ്റ്റ് ഡല്ഹി സ്വദേശി ലക്ഷയ് ഗുപ്ത(24)യാണ് പിടിയിലായത്.
മട്ടാഞ്ചേരി സ്വദേശിനിയെ വീഡിയോ കോൾ വിളിച്ച് മണി ലോൻഡറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ പേരിൽ മുംബൈ തിലക് നഗർ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിർച്വൽ അറസ്റ്റ് ചെയ്തിരിക്കുയാണെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ച് കേസില് നിന്നും ഒഴിവാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 2,88,10,000 രൂപ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുക്കുകയായിരുന്നു. കേസില് നാലു പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.
Tags : nattu vishesham Virtual arrest Prati arrested