മൂവാറ്റുപുഴ: വിസ തട്ടിപ്പ് കേസിലെ പ്രതി ആലുവ കീഴ്മാട് എരുമത്തല ഉമാപറമ്പില്‍ വിജയി(45)നെ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഹംഗറിയില്‍ പായ്ക്കിംഗ് സെക്ഷനില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയില്‍ നിന്നു പലപ്പോഴായി 2,20,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഇത്തരം കേസുകളും പരാതികളും നിലനില്‍ക്കേ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
എസ്ഐ ടി.എ. മുഹമ്മദ്, എഎസ്ഐമാരായ പി.എസ്. സലിം, വി.എം. ജമാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ എച്ച്. ഹാരിസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : nattu vishesham Visa fraud