x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ ആ​ദ്യ​വീ​ട് യാ​ഥാ​ര്‍​ഥ്യ​മാ​യി

വെബ് ഡെസ്ക്
Published: September 12, 2026 10:30 PM IST | Updated: September 12, 2026 10:30 PM IST

കേ​ര​ള വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ളി​യാ​ര്‍ യൂ​ണി​റ്റം​ഗ​ത്തി​നു നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദ

വ​ണ്ണ​പ്പു​റം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി​ക്ക് ഒ​രു വീ​ട് പ​ദ്ധ​തി​യി​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യൂ​ണി​റ്റു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ

വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കി. കാ​ളി​യാ​റി​ല്‍ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി നി​ര്‍​വ​ഹി​ച്ചു. ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ വീ​ടു​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന​ത്. ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വ്യാ​പാ​രോ​ത്സ​വ് പ​ദ്ധ​തി​യു​ടെ ലാ​ഭ​വി​ഹി​തം വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍​ക്ക് ഭ​വ​ന പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി ന​ല്‍​കി​യി​രു​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, ട്ര​ഷ​റ​ര്‍ ആ​ര്‍. ര​മേ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കോ​ട്ട​യ്ക്ക​കം, സെ​ക്ര​ട്ട​റി സാ​ലി എ​സ്. മു​ഹ​മ്മ​ദ്, നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ജെ. ചെ​റി​യാ​ന്‍, ക​രി​മ​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി ക​ള​പ്പു​ര, നി​യോ​ജ​ക​മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് മ​ല​നാ​ട്. വ​ണ്ണ​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണ​മ്പു​ഴ. തൊ​ടു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി. ഉ​ടു​മ്പ​ന്നൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മ​ധു, തോ​മ​സ് തെ​ള്ളി​യാ​ങ്ക​ല്‍, ജോ​വാ​ന്‍ ജേ​ക്ക​ബ്, തോ​മ​സ് കു​രു​വി​ള, സ​ജി മു​ള്ള​രി​ങ്ങാ​ട്, ജോ​ഷി എ​ടാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews first house

Recent News

Corehub Up