x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ള​ൽ: ദു​രി​ത​ത്തി​ലാ​യി പ്ര​ദേ​ശം; പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 01:04 AM IST | Updated: July 21, 2026 01:04 AM IST

റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച നി​ല​യി​ൽ.

 

ചെ​ങ്ങ​ന്നൂ​ർ: ​മാ​വേ​ലി​ക്ക​ര-കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ മഠത്തും​പ​ടി​ക്കും പേ​രി​ശേ​രി കു​രി​ശ​ടി​ക്കും ഇ​ട​യി​ൽ പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​കാ​ർ​ക്ക് മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ൻ​ജ​ക്‌​ഷ​ൻ മ​രു​ന്നു​കു​പ്പി​ക​ൾ, മ​ദ്യ​ക്കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക്, ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് പ്ര​ദേ​ശ​ത്ത് ത​ള്ളു​ന്ന​ത്. ​ഇ​വ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചെ​ടു​ത്ത് സ​മീ​പ​ത്തെ വീ​ട്ടു​പ​റ​മ്പു​ക​ളി​ൽ കൊ​ണ്ടി​ടു​ന്ന​ത് താ​മ​സ​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​കു​ന്നു.
പ്ര​ദേ​ശ​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പി​ടി​പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. റോ​ഡ​രി​കി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​താ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്ക് മാ​ലി​ന്യം ത​ള്ളാ​ൻ ത​ണ​ലാ​കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ ബ​ങ്ക് കാ​ണു​ന്ന യാ​ത്ര​ക്കാ​ർ ഇ​ത് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​വി​ടെ​യെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​തെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.
കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​ല്ല;
പ്ര​തി​ഷേ​ധം ശ​ക്തം

മു​ൻ​പ് ന​ട​ന്ന താ​ലൂ​ക്ക് ത​ല​ യോ​ഗ​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഈ ​ഭാ​ഗ​ത്തു​ള്ള റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​ത്തെ​ളി​ച്ച് മേ​ഖ​ല​യി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലി​ന്യം ത​ള്ളിയ ത​മി​ഴ്‌​നാ​ട്
സ്വ​ദേ​ശി പി​ടി​യി​ൽ;
പ​തി​നാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി
​ചെ​ങ്ങ​ന്നൂ​ർ: റോ​ഡ​രി​കി​ൽ നി​ര​ന്ത​രം മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പു​ലി​യൂ​ർ-ചി​റ​യ​പ്പ​ടി വ​ൻ​മ​ഴി റോ​ഡി​ൽ പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​ര​പ്പ​ള്ളി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങ​ന്നൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​ത്തുപാ​ണ്ഡ്യ​നാ​ണ് നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യ​ത്. ​പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത് പ്ര​ദേ​ശം ശു​ചീ​ക​രി​ച്ചു. ജെ​സി​ബി വാ​ട​ക ഉ​ൾ​പ്പെ​ടെ 10,000 രൂ​പ പി​ഴ​യാ​യി കു​റ്റ​ക്കാ​ര​നി​ൽ​നി​ന്ന് ഈ​ടാ​ക്കി.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up