x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ടി​യ പൈ​പ്പ് ക​ണ്ടെ​ത്താ​ൻ കഴിയാ​തെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി


Published: July 7, 2026 06:31 AM IST | Updated: July 7, 2026 06:31 AM IST

പേ​രൂ​ര്‍​ക്ക​ട: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ് ക്കി​ടെ പൊ​ട്ടി​യ പൈ​പ്പ് ക​ണ്ടെ​ത്താ​നാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ റോ​ഡ് കു​ഴി​ച്ച​ത് അ​ഞ്ചു​ത​വ​ണ ! എ​ന്നാ​ല്‍ പൊ​ട്ടി​യ പൈ​പ്പ് വി​ല്ല​നാ​യ​തോ​ടെ ഇ​നി എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.

വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ പി​ടി​പി ന​ഗ​ര്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സെക്‌ഷന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന വേ​ട്ട​മു​ക്ക്-​ഇ​ലി​പ്പോ​ട് റോ​ഡി​ലാ​ണ് പൊട്ടിയ പൈപ്പ് കണ്ടെ ത്താൻ സാധിക്കാത്തത്. റോ​ഡി​ലെ വ​ള​വു പി​ന്തി​രി​ഞ്ഞു​വ​രു​ന്ന ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ സ്ഥ​ല​ത്തെ​ത്തി റോ​ഡ് കു​ഴി​ച്ച​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കു​പ്ര​സി​ദ്ധി നേ​ടി​യ വേ​ട്ട​മു​ക്കി​ല്‍ പാ​ര്‍​ക്ക് മു​ത​ല്‍ ഒ​രു കി​ലോ​മീ​റ്റ​റോ​ളം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യ​തു മി​ച്ചം.

ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം കു​ഴി​ച്ച ഭാ​ഗം മ​ണ്ണി​ട്ടു​മൂ​ടി ചെ​ടി​ക​ളു​ടെ ശാ​ഖ​ക​ള്‍ നാ​ട്ടി​യ​ശേ​ഷം തൊ​ഴി​ലാ​ളി​ക​ള്‍ സ്ഥ​ലംവി​ട്ടു. പൊ​ട്ടി​യ പൈ​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വീ​ണ്ടും അ​ടു​ത്ത​ദി​വ​സം റോ​ഡി​ന്‍റെ മ​റ്റൊ​രു​ഭാ​ഗം കു​ഴി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തു പ​ല​യാ​വ​ര്‍​ത്തി തു​ട​ര്‍​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ഞ്ചാ​മ​ത്തെ റോ​ഡ് കു​ഴി​ക്ക​ല്‍. എ​ന്നി​ട്ടും പൊ​ട്ടി​യ പൈ​പ്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ഗ​തി​കെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി മ​തി​യാ​ക്കി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് സി​മ​ന്‍റ് പൈ​പ്പോ പി​വി​സി പൈ​പ്പോ ആ​ണെ​ന്നും ജോ​യി​ന്‍റി​ലാ​കാം ചോ​ര്‍​ച്ച​യെ​ന്നും ആ​ഴ്ച​ക​ളാ​യി റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ലാ​ണെ​ന്നും വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ ജ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വേ​ട്ട​മു​ക്ക് റ​സിഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Water Authority unable to locate

Recent News

Corehub Up