x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ലോ​ത്സ​വ​ങ്ങ​ൾ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം; മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


Published: June 30, 2026 01:44 AM IST | Updated: June 30, 2026 01:46 AM IST

P.C. Vishnunath

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്ക് ന​ൽ​കു​ന്ന ഗ്രാന്‍റ് വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ടൂ​റി​സം മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്. ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ലോ​ത്സ​വ​ങ്ങ​ളെ കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത് ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യോ​ടെ​യാ​ണ്. ജ​ലോ​ത്സ​വ​ങ്ങ​ൾ കേ​വ​ല​മാ​യ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ ജ​ല നാ​ഗ​രി​ക​ത​യെ പു​തി​യ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ന​മ്മു​ടെ സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ഒ​രു യാ​ത്ര​കൂ​ടി​യാ​ണ്.

സ​ർ​ക്കാ​ർ ജ​ലോ​ത്സ​വ​ങ്ങ​ളെ വ​ലി​യ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. സി​ബി​എ​ൽ ഈ ​വ​ർ​ഷം മു​ത​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി. ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക റ​ക്ട​ർ ഫാ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ, റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം തെ​ളി​ച്ചു. മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യും ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ജി.എ​ച്ച്. യ​തീ​ഷ്ച​ന്ദ്ര, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.കെ. വി​ഷ്ണു പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattuvishesham district news

Recent News

Corehub Up