സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി രവീന്ദ്രന് മാണിയാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്മാരുടെ ബസ് യാത്ര സൗജന്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി രവീന്ദ്രന് മാണിയാട്ട്.പി.കെ. മത്തായി നഗറില്‍ (എംഎന്‍ സ്മാരകം) കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. ബാബു അധ്യക്ഷത വഹിച്ചു.
എം.എഫ്. ഫ്രാന്‍സിസ് സംഘടനാ റിപ്പോര്‍ട്ടും വി.വി. ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും വി. യൂസഫ് വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.എ. പ്രേംജിത്ത്, മാത്യു കോട്ടൂര്‍, വില്‍സണ്‍ ഡിസൂസ, ഡോ. അമ്പി ചിറയില്‍, കെ. വിജയകുമാരി, കെ. ലീലാമണി എന്നിവര്‍ പ്രസംഗിച്ചു. ഹെല്പ് ഏജ് ഇന്ത്യ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആതിര പി. മണി "വയോജന നിയമവും വയോജന സംരക്ഷണവും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഭാരവാഹികളായി കെ.എം.ബാബു-പ്രസിഡന്റ്, വി.വി. ആന്റണി-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.്
Tags : enior citizens Bus travel NattuVishesham DistrictNews