x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്; ദേ​വ​ർ​ഷോ​ല പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി

വെബ് ഡെസ്ക്
Published: November 27, 2026 03:32 AM IST | Updated: November 27, 2026 03:32 AM IST

പ്രതീകാത്മക ചിത്രം

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ജ​യം ട്ര​സ്റ്റ് ശി​പാ​ർ​ശ ചെ​യ്യു​ന്ന വാ​യ്പാ പ​ദ്ധ​തി (ജെ​എ​ൽ​ജി) പ്ര​കാ​രം ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ദേ​വ​ർ​ഷോ​ല ശാ​ഖ​യി​ലെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്ക​ലും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ജ​യം ട്ര​സ്റ്റ് ജീ​വ​ന​ക്കാ​രും ചി​ല ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രും നി​ര​പ​രാ​ധി​ക​ളാ​യ ആ​ദി​വാ​സി സ്ത്രീ​ക​ളെ വ​ഞ്ചി​ച്ചെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രേ ത​മി​ഴ്നാ​ട് ട്രൈ​ബ​ൽ പീ​പ്പി​ൾ​സ് അ​സോ​സി​യേ​ഷ​ൻ നീ​ല​ഗി​രി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്നി​രു​ന്നു.

ക​ട​ബാ​ധ്യ​ത​യു​ള്ള ഇ​രു​നൂ​റി​ല​ധി​കം സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ദേ​വ​ർ​ഷോ​ല പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യ​ലു​ള്ള തെ​രു​പ്പ​ക്കൊ​ല്ലി, മൂ​ല​ക്കാ​ട്, പാ​ലം​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി സ്ത്രീ​ക​ളും ദേ​വ​ർ​ഷോ​ല പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഗൂ​ഡ​ല്ലൂ​ർ സി​പി​ഐ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ. ​മു​ഹ​മ്മ​ദ് ഗ​നി, എ.​എം. ഗു​ണ​ശേ​ഖ​ര​ൻ, എ​ഐ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഭി​ഭാ​ഷ​ക​ൻ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ്, മു​തു​കു​ളി പു​ന​ര​ധി​വാ​സ അ​സോ​സി​യേ​ഷ​ന്‍റെ സു​രേ​ഷ്, ആ​ദി​വാ​സി പീ​പ്പി​ൾ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മ​ഹേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എം. ​ക​മ​ലാ​ക്ഷി, മു​ള​ക്കാ​ട് പ്ര​സി​ഡ​ന്‍റ് മാ​രി, കാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Devarshola Police Station policecase NattuVishesham DistrictNews

Recent News

Corehub Up