ഗാന്ധിം അവാര്‍ഡ് തിരുവനന്തപുരത്ത് ജലവിഭവ-ഭവനനിര്‍മാണ മന്ത്രി മോന്‍സ് ജോസഫില്‍നിന്നു പ്രകാശ് പ്രോസ്കോ ഏറ്റുവാങ്ങുന്നു.
കല്‍പ്പറ്റ: വേള്‍ഡ് ഫോറം സ്റ്റേറ്റ് കമ്മിറ്റിയുടെ 2026ലെ ഗാന്ധിം അവാര്‍ഡ് വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രോസ്കോ തിരുവനന്തപുരം മ്യൂസിയം ഹാളില്‍ നടന്ന ചടങ്ങില്‍ ജലവിഭവ-ഭവനനിര്‍മാണ മന്ത്രി മോന്‍സ് ജോസഫില്‍നിന്നു ഏറ്റുവാങ്ങി.
അപകടങ്ങളിലും മറ്റും കാല് നഷ്ടപ്പെട്ടവര്‍, കാന്‍സര്‍ ബാധിതര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവവര്ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് പ്രകാശിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മദര്‍ തെരേസ പുരസ്കാരം, കര്‍മശ്രേഷ്ഠ പുരസ്കാരം, സാമൂഹികസേവന പുരസ്കാരം, സ്വര്‍ഗവാതില്‍ പുരസ്കാരം, പി.സി. റോസി അവാര്‍ഡ്, ബി.ആര്. അംബേദ്കര്‍ പുരസ്കാരം, കേന്ദ്ര പ്ലാനിംഗ് ബോര്‍ഡ് പുരസ്കാരം എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Tags : Gandhi Award. award NattuVishesham DistrictNews