കളക്ടറേറ്റ് പടിക്കല്‍ ഭൂ അവകാശ വികസന സമിതി ധര്‍ണ സിപിഐ-എംഎല് റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ഭൂപരിഷ്കരണം 2.0 റദ്ദാക്കുക, വന്‍കിട തോട്ടം മാനേജ്മെന്റുകളുടെ അനധികൃത കൈവശത്തിലുള്ള മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കുക, ആദിവാസി-ദളിത് വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിപിഐ-എംഎല് റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
സമിതി ചെയര്‍പേഴ്സണ്‍ വി.ടി. കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ. ബിനു, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍ ഡോ. പി.ജി. ഹരി, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍, ഗോത്രമഹാസഭ സംസ്ഥാന പ്രസീഡിയം അംഗം രമേശന് കൊയാലിപ്പുര, കേരള ദളിത് പാന്തേഴ്സ് നേതാവ് കെ. വേലപ്പന്, ഗൗരി തിരുനെല്ലി, ഭൂസമരസമിതി കണ്‍വീനര്‍ എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു. സി.ജെ. ജോണ്സണ്, ബിജി ലാലിച്ചന്‍, രാജേഷ്, രമേശന്, ഇ. ശങ്കരന്, കേശവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Collectorate and staged a sit-in protest. Rights Development Committee NattuVishesham DistrictNews