എൻജിഒ അസോസിയേഷൻ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച വീൽച്ചെയറുകൾ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരിയിൽനിന്ന് മെഡിക്കൽ ഓഫീസർ കെ. ഗോപാലകൃഷ
താമരശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എൻജിഒ അസോസിയേഷൻ. താമരശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച വീൽ ചെയറുകൾ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി വിതരണം ചെയ്തു.
കേരളത്തെ സമഗ്ര വികസനത്തിന്റെ പാതയിൽ അതിവേഗം ബഹുദൂരം മുന്നോട്ട് നയിച്ച ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം സ്മരിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ. ഗോപാലകൃഷ്ണൻ വീൽചെയറുകൾ ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡന്റ് സി. ബിനീഷ് അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ, ജില്ലാ ജോ. സെക്രട്ടറി യു.കെ. ആയിഷക്കുട്ടി, ജൂബി ജോസഫ്, എം. ലീല, പി. ഉണ്ണികണ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News