x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യും മ​ക്ക​ളും


Published: February 28, 2026 04:28 AM IST | Updated: February 28, 2026 04:28 AM IST

കോ​ന്നി: ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ക​യും ക​ള്ള​ക്കേസി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തെത്തുട​ർ​ന്ന് യു​വ​തി​യും മ​ക്ക​ളും കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കൂ​ട​ൽ സാ​ന്ത്വ​നം ആം​ബു​ല​ൻ​സിന്‍റെ ഡ്രൈ​വ​ർ കൂ​ട​ൽ മം​ഗ​ല​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ സി​സി​ ടി​വി കാ​മ​റ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കാ​മ​റ സ്ഥാ​പി​ച്ച​ത് അ​യ​ൽവീ​ട്ടി​ലെ സ്വ​കാ​ര്യദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ൾ ഇ​യാ​ളു​മാ​യി മു​ൻ​പ് വ​ഴ​ക്കു​ണ്ടാക്കി​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ​ന്ന് ബ​ഹ​ളം​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ക​ട​യി​ൽ പോ​യി തി​രി​കെ വ​രു​ന്ന വ​ഴി അ​യ​ൽ​വാ​സി​ക​ളാ​യ ദ​മ്പ​തി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞുനി​ർ​ത്തി വി​ഷ്ണു​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​ഷ്ണു കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​ത്തി​ൽ നീ​തി തേ​ടി വിഷ്ണുവിന്‍റെ ഭാ​ര്യ​യും മ​ക്ക​ളും കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. എ​ന്നാ​ൽ ഇ​യാ​ൾ അ​യ​ൽ​വാ​സി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യും രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.

 

Tags : nattu vishesham ambulance driver for assault Wife and children

Recent News

Corehub Up