കാട്ടുപന്നി നശിപ്പിച്ച കൃഷികൾ
ചെറുപുഴ: കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. നിസഹായകരായി കർഷകർ. കഴിഞ്ഞദിവസം പ്രാപ്പൊയിലിലെ എ.ജി. ഭാസ്കരന്റെ 30 ചുവട് കപ്പയാണ് ഒറ്റദിവസം കൊണ്ട് ഇവ കുത്തിമറിച്ചത്. മുളപ്ര അയ്യപ്പക്ഷേത്രത്തിനു സമീപത്തെ ഐന്തിക്കൽ ഷിബിന്റെ വാഴകളും ഇവ നശിപ്പിച്ചു. ഇവയെ നിയന്ത്രിക്കാനുളള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. നിസഹായരായ കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുമെന്നാണു പറയുന്നത്.