x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​ക്കു​പ​റ​മ്പി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; വ​നം​വ​കു​പ്പ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് വേ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: September 14, 2026 03:10 AM IST | Updated: September 14, 2026 03:10 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ല്‍​മ​ണ്ണ: ആ​ലി​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ക്കു​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം.

നാ​ശ​ത്തി​ലാ​യ കൃ​ഷി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ക്ക​ണ​മെ​ന്നും മാ​ടാ​മ്പാ​റ​യി​ല്‍ ചേ​ര്‍​ന്ന ക​ര്‍​ഷ​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന കൃ​ഷി​യാ​ണ് പ​ല​പ്പോ​ഴും ഒ​റ്റ​രാ​ത്രി കൊ​ണ്ട് കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്. ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, തെ​ങ്ങ്, ക​മു​ക്, റ​ബ​ര്‍ എ​ന്നി​വ​യെ​ല്ലാം പ​ന്നി​ശ​ല്യം മൂ​ലം വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യാ​ണ്.

വ​ര്‍​ധി​ച്ച കൂ​ലി​ചെ​ല​വ്, വ​ള​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന വി​ല, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ എ​ന്നി​വ​യ്‌​ക്കൊ​പ്പം പ​ന്നി​ശ​ല്യം കൂ​ടി രൂ​ക്ഷ​മാ​യ​ത് ക​ര്‍​ഷ​ക​രെ ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ടാ​മ്പാ​റ​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യ മൂ​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. റ​ഷീ​ദ്, വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ബു സ​ബാ​ഹ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍. അ​ഷ്‌​റ​ഫ്, കെ.​എം. ഫ​ത്താ​ഹ്, സു​ഹ​റ റി​യാ​സ്, മു​ന്‍ ആ​ര്‍​ഡി​ഒ ടി.​ടി. വി​ജ​യ​കു​മാ​ര്‍, ചി​ല​മ്പു​കാ​ട​ന്‍ പ​രീ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ഷ​ക​രാ​യ വി.​പി. സി​ദാ​ന്‍, ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

Tags : Wild Boar NattuVishasham DistrictNews

Recent News

Corehub Up