x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായാട് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മണം; ക​ർ​ഷ​ക​ന് പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: August 6, 2026 02:39 AM IST | Updated: August 6, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

വി​ല​ങ്ങാ​ട്: വാ​യാ​ട് കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​ന്‍റെ പ​രാ​ക്ര​മ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്കേ​റ്റു. വാ​യാ​ട് ഉ​ന്ന​തി​യി​ലെ സി.​സി. ദാ​ര​പ്പ​നാണ് (55) പ​രി​ക്കേ​റ്റ​ത്.

വ​യ​നാ​ട് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന നെ​ല്ലി​പ്പു​ഴ എ​സ്റ്റേ​റ്റി​ൽ ജോ​ലി ക​ഴി​ഞ്ഞ് ഉ​ന്ന​തി​യി​ലേ​ക്ക് ഭാ​ര്യ ശാ​ന്ത​യോ​ടൊ​ന്നി​ച്ച് പോ​വു​ന്ന​തി​നി​ടെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ട് പോ​ത്ത് ദാ​ര​പ്പ​ന് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ ദാ​ര​പ്പ​ൻ തെ​ന്നി വീ​ഴു​ക​യും കാ​ലി​നും ന​ട്ടെ​ല്ലി​നും ക്ഷ​ത​മേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ദാ​ര​പ്പ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഉ​ന്ന​തി പ​രി​സ​ര​ങ്ങ​ളി​ൽ വ​യ​നാ​ട് വ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന കാ​ട്ടു​പോ​ത്തു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ വ​രെ ഇ​വ എ​ത്തു​ന്ന​താ​യും ഉ​ന്ന​തി നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

വ​നമേ​ഖ​ല​യോ​ട് ചേ​ർ​ന്ന ഫെ​ൻ​സിം​ഗ് ലൈ​നു​ക​ളി​ൽ രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ് വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ള്ള​ത്. എ​ന്നാ​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലാ​ണ് വ​ന്യ മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് വി​ല​ങ്ങാ​ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് കാ​ട്ടു​പോ​ത്തി​നെ കാ​ട് ക​ട​ത്തി​യ​ത്.

Tags : Nattuvishesham Local News Wild buffalo Farmer injured

Recent News

Corehub Up