റാണിപുരം മലമുകളിലേക്കുള്ള ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങിയപ്പോൾ.
റാണിപുരം: റാണിപുരം മലമുകളിലേക്കുള്ള ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാവിലെ സഞ്ചാരികളെ മുകളിലേക്കു കയറ്റിവിടുന്നതിനു മുമ്പ് വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വഴിയിൽ ആനയെ കണ്ടത്.
ഇതേത്തുടർന്ന് ഇന്നലെ ട്രക്കിംഗ് നിർത്തിവച്ചു. ഇന്നു രാവിലെ വീണ്ടും പരിശോധന നടത്തി വഴിയിൽ ആനകളില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ട്രക്കിംഗ് അനുവദിക്കുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Wild elephant