x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ം; സ​ർ​ക്കാ​രി​ന്‍റേ​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥയെന്ന് പ്രി​യ​ങ്ക ഗാ​ന്ധി


Published: April 7, 2026 07:34 AM IST | Updated: April 7, 2026 07:34 AM IST

മു​ക്കം: തി​രു​വ​മ്പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും അ​ത് പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. കാ​സി​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം മു​ക്ക​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കൂ​ട്ട​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട ഒ​രു വി​ഷ​യ​മെ​ന്ന നി​ല​ക്ക്‌ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു നി​ല​ക്കും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി ഇ​ല്ലാ​ത്ത​താ​ണ് അ​തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ച പ്ര​ശ്ന​ങ്ങ​ൾ ഒ​ട്ടും കു​റ​ഞ്ഞി​ട്ടി​ല്ല. സ​ർ​ക്കാ​ർ നി​സ​ഹ​ക​ര​ണം എ​ല്ലാ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രും പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി​യി​ലും സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നാ​വു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ന്നു. എ​ഫ്സി​ആ​ർ​എ നി​യ​മ ഭേ​ദ​ഗ​തി രാ​ജ്യ​ത്തെ ജീ​വ​കാ​രു​ണ്യ - സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. നാ​ടാ​കെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​വു​മ്പോ​ൾ അ​തി​നെ ത​ര​ണം ചെ​യ്യാ​നാ​വു​ന്ന ഒ​രു നേ​താ​വി​നെ​യാ​ണ് വേ​ണ്ട​ത്. പ​ക്ഷെ കേ​ര​ള​ത്തി​ലും കേ​ന്ദ്ര​ത്തി​ലും അ​തി​ന് പ​റ്റി​യ ഒ​രു നേ​താ​വി​ല്ല. അ​വ​ർ സ്വ​യം താ​ൽ​പ​ര്യ​ത്തി​നാ​യി ഭീ​രു​വാ​യി ക​ഴി​യു​ക​യാ​ണ​ന്നും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന മ​ന്ത്രി​യും ഭീ​രു​ക്ക​ളാ​ണ​ന്നും അ​വ​ർ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗ്യാ​ര​ന്‍റി​ക​ൾ ത​ന്നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന വാ​ഗ്ദാ​ന​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.ച​ട​ങ്ങി​ൽ ബാ​ബു പൈ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, ഷി​നോ​യ് അ​ട​ക്കാ​പാ​റ, വി.​കെ. ഹു​സൈ​ൻ കു​ട്ടി, എം.​ടി. അ​ഷ്റ​ഫ്, ബി.​പി. റ​ഷീ​ദ്, സി.​കെ. കാ​സിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി.​ഡി. ജോ​സ​ഫ്, പി.​ജി. മു​ഹ​മ്മ​ദ്, മ​ഞ്ജു​ഷ മാ​ത്യു, ബി.​പി. റ​ഷീ​ദ്, അ​ഡ്വ. മോ​ഹ​ലാ​ൽ, ഹെ​ല​ൻ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Wildlife attacks

Recent News

Corehub Up