Nattuvishesham, Districtnews, Deepikanews
വെഞ്ഞാറമൂട്: നാടക കലാകാരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പി.സി. വിഷ്ണുനാഥ്. വെഞ്ഞാറമൂട് സാംസ്കാരിക വേദി സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ സുധീർഷാ പാലോട് എംഎൽഎ അധ്യക്ഷനായിരുന്നു. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. രമേശ് പിഷാരടി എംഎൽഎ, പ്രിയങ്കാ നായർ എന്നിവർ മുഖ്യാതിഥിയായിരുന്നു. ഇ. ഷംസുദ്ദീൻ, രമണി പി. നായർ, ആനാട് ജയൻ, രജീവ് പി. നായർ, ബിനു എസ്. നായർ, സുജിത് എസ്. കുറുപ്പ്, നെല്ലനാട് ഹരി, എ.എം. റൈസ്, ആർ.പി. സുരേഷ് ബാബു, സന്തോഷ് ബാബു, ഒ.ബി ഷാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിച്ച നാടകം "ശ്വാസം' വേദിയിൽ അരങ്ങേറി.
Tags :