x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ല്‍ ബാ​ലി​ക​യു​ടെ സ്വ​ര്‍​ണക്കൊ​ലു​സ് മോ​ഷ്ടി​ച്ച യു​വ​തി പി​ടി​യി​ല്‍  


Published: February 17, 2026 05:57 AM IST | Updated: February 17, 2026 05:57 AM IST

അ​ഞ്ച​ല്‍: സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വേ അ​ഞ്ച​ല്‍ ആ​ര്‍​ഒ ജം​ഗ്ഷ​നി​ല്‍ മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യു​ടെ സ്വ​ർ​ണ കൊ​ലു​സ് മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സ​ബീ​ന​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്ത കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി​നി​യു​ടെ മ​ക​ളു​ടെ മു​ക്കാ​ല്‍ പ​വ​നോ​ളം വ​രു​ന്ന കൊ​ലു​സാ​ണ് മോ​ഷ്ടി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ക​യും മൂ​ന്നു​വ​യ​സു​കാ​രി സ​ബീ​ന​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​തോ​ടെ പി​ടി​വീ​ഴു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ര്‍​ണ്ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു വ​യ​സു​ള്ള കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യെ​ങ്കി​ലും കു​ട്ടി ഒ​ന്നും മി​ണ്ടാ​തെ നി​ന്ന​തു സം​ശ​യ​ത്തി​നി​ട​യാ​ക്കി.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​തും വാ​യി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണ്ണം സ​ബീ​ന പു​റ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മാ​ന​മാ​യി ഇ​വ​രെ മു​ൻ​പും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​ന്ന് സ്വ​ര്‍​ണ്ണം തി​രി​കെ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നു കേ​സെ​ടു​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ സ​ബീ​ന​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തീ​ക​രി​ച്ചു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സ​ബീ​ന​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Woman arrested earrings on bus

Recent News

Corehub Up