x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു


Published: March 9, 2026 02:11 AM IST | Updated: March 9, 2026 02:11 AM IST

വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ബാ​ർ എ​വ​യ​ർ​ന​സ് ആ​ൻ​ഡ് റ​സ്ക്യൂ സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫും ആ​റ​ളം ചി​ത്ര​ശ​ല​ഭ സ​ങ്കേ​ത​വും ചേ​ർ​ന്ന് ആ​റ​ള​ത്ത് വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ശ​ല​ഭ

ഇ​രി​ട്ടി: ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഇ​രി​ട്ടി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തി​ൽ മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജാ​ൻ​സി മാ​ത്യു​വി​നെ ആ​ദ​രി​ച്ചു. ഐ​എ​ച്ച്എം​എ ഇ​രി​ട്ടി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് സ​ഫീ​ർ, ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ഡോ. ​കെ.​ടി. സു​ധീ​ർ, ഡി​സി​സി അം​ഗം ഡോ. ​ഇ. സു​ധീ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ടി.​ജി. മ​നോ​ജ് കു​മാ​ർ, ഡോ. ​ചാ​ർ​ലി, വ​നി​താ​വിം​ഗ് ക​ൺ​വീ​ന​ർ ഡോ. ​നെ​ജ ഫാ​ത്തി​മ, അം​ഗ​ങ്ങ​ളാ​യ ഡോ. ​സാ​രം​ഗി രാ​ജേ​ന്ദ്ര​ൻ, ഡോ. ​മേ​രി​ലി​ന ജോ​സ്, ഡോ. ​റെ​ജു​ല മ​നോ​ജ്‌ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട അ​ണി​യി​ച്ച് മൊ​മെ​ന്‍റോ കൈ​മാ​റി ആ​ദ​രി​ച്ചു.

ക​ണ്ണൂ​ർ: ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ബാ​ർ അ​വ​യ​ർ​ന​സ് ആ​ൻ​ഡ്‌ റെ​സ്ക്യൂ സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫും, ആ​റ​ളം ചി​ത്ര​ശ​ല​ഭ സ​ങ്കേ​ത​വും ചേ​ർ​ന്ന് വ​നി​ത​ക​ൾ​ക്കാ​യി ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ണ ക്യ​മ്പ് ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ഷ​മ പ്ര​ഭു, അ​ഡ്വ. സ​വി​ത സ​ഹ​ദേ​വ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ര​ശ്മി, പി.​സി. മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ​ക്ക് എം.​എ. യ​ദു​മോ​ൻ, സ​വി​ത സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

മ​ട്ട​ന്നൂ​ർ: ഇ​ട​തു ഭ​ര​ണ​കാ​ല​ത്തു മാ​ത്ര​മേ സ്ത്രീ​ക​ളു​ടെ അ​ഭി​മാ​നം ഉ​യ​ർ​ന്നി​ട്ടു​ള്ളൂ​വെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ. സാ​ർ​വ​ദേ​ശീ​യ വ​നി​താ ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം വ​നി​താ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
ഇ​രി​ട്ടി റോ​ഡി​ൽ നി​ന്നാം​ഭി​ച്ച റാ​ലി ന​ഗ​രം ചു​റ്റി മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കാ​ർ​ത്ത്യാ​യ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. സ​ര​ള, സ​ക്കീ​ന, ശ്രീ​ജാ കു​മാ​രി, പി.​കെ. ഷൈ​മ, കെ. ​ശോ​ഭ​ന, ഷാ​ഹി​ന സ​ത്യ​ൻ, സി. ​ര​ജ​നി, അ​നി​ത വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ട്ട​ന്നൂ​ർ: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ർ വ​നി​താ സാ​ഹി​തി​യും മ​ട്ട​ന്നൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി വ​നി​താ വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​നേ​രം പ​രി​പാ​ടി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ. സു​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ത കെ. ​കാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ സാ​ഹി​തി സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​കെ. ല​തി​ക വ​നി​താ​ദി​ന​സ​ന്ദേ​ശം ന​ൽ​കി. ബാ​ല​സാ​ഹി​ത്യ ര​ച​ന​യ്ക്ക് 2025ലെ ​എ​സ്കെ പൊ​റ്റെ​ക്കാ​ട് സ്മാ​ര​ക പു​ര​സ്കാ​രം നേ​ടി​യ അ​നി​ത കെ. ​കാ​ര​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ​നി​താ സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ഡി. ബീ​ന, വി​ലാ​സി​നി, ദീ​പ്നാ ദാ​സ്, വി​നൂ​പ, വി.​വി. പ്രീ​യ, ലൈ​ബ്രേ​റി​യ​ൻ എം. ​പ്ര​ഭാ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി: പാ​യം മ​ണ്ഡ​ലം മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നം വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ടോം ​മാ​ത്യു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. വ​ള്ളി​ത്തോ​ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മി​നി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഫി​ലോ​മി​ന ക​ക്കാ​ട്ടി​ൽ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വ​ത്സ​ല ചാ​ത്തോ​ത്ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ച​ന്ദ്രി​ക, ത്രേ​സ്യാ​മ്മ, സ​ജി​ത, ലൗ​ലി, ആ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​ർ: കെ​പി​സി​ടി​എ ക​ണ്ണൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു. പ​യ്യ​ന്നൂ​ർ കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ നോ​വ​ലി​സ്റ്റ് വി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ത് സ​മൂ​ഹ​വും കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ മ​ക്ക​ൾ എ​ന്ന വി​കാ​ര​ത്തി​ൽ അ​വ​ർ ഏ​ത് യു​ദ്ധ​ങ്ങ​ളെ​യും നി​രാ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​നി​ത തൃ​പ്പാ​ണി​ക്ക​ര, മാ​സ്റ്റേ​ഴ്സ് താ​രം സി. ​ര​മ​ണി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ഡോ. ​ഷി​നോ പി ​ജോ​സ്, പ്ര​ജു കെ ​പോ​ൾ, ഇ.​എ​സ്. ല​ത, ഡോ. ​കെ. രാ​ജ​ശ്രീ, ഡോ. ​സെ​ബി​ൻ ജോ​ർ​ജ്, ആ​ർ.​എ​സ്. ദി​രാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ, ജാ​ഗ്ര​താ സ​മി​തി, ജെ​ന്‍റ​ര്‍ റി​സോ​ഴ്സ് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി "സ​മ​ത്വ ദീ​പ്തി' പ​രി​പാ​ടി ന​ട​ത്തി. മ​ട്ട​ന്നൂ​ര്‍ സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ സ​മ​ര സ്‌​മാ​ര​ക ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഡോ. ​സു​ചി​ത്രാ സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ഒ. ​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച അ​നി​ത കെ. ​കാ​ര, ഉ​ദ​യ മ​ണ്ണൂ​ര്‍​പ​റ​മ്പ്, ലീ​ല (ക​ണ്ണൂ​ര്‍ ക​ഫെ), സം​പ്രീ​ത ഷ​മീ​ത്, അ​ഞ്ജു (മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ്), ഐ​ശ്വ​ര്യ, അ​ശ്വ​തി, ഹ​രി​പ്രി​യ മ​ണ്ണൂ​ര്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

കൂ​ത്തു​പ​റ​മ്പ്: അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തി​ൽ അ​ഗ​തി​ക​ളോ​ടൊ​പ്പം ഒ​ത്തു​ചേ​ർ​ന്ന് വൈ​സ്‌​മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ കീ​ഴി​ലു​ള്ള വൈ​സ് വി​മ​ൻ​സ് ഷീ​റോ​സ് കൂ​ത്തു​പ​റ​മ്പ് ക്ല​ബി​ലെ​യും പാ​നൂ​ർ ക്വീ​ൻ​സ് വൈ​സ് വു​മ​ൺ​സ് ക്ല​ബി​ലെ​യും അം​ഗ​ങ്ങ​ൾ. വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ​ല​ഗി​രി​യി​ലെ അ​ഗ​തി മ​ന്ദി​ര​മാ​യ മ​രി​യ ഭ​വ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ എം.​വി. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​റോ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​വി. സു​ര​ഭി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ര​ണ്ടാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി. ​സ​ബി​ന, മ​രി​യ ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ സൂ​സി, സി​സ്റ്റ​ർ വി​ബി​ന, സി​സ്റ്റ​ർ ജോ​ർ​ജ് മേ​രി, യ​ശോ​ദ പ​യ്യ​ൻ, സി.​എം. ല​ത, പി.​പി. ഷ​മീ​ല, ക്വീ​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി. ​ഭാ​ർ​ഗ​വി, ഷീ​റോ​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ.​ടി. സ​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് വ​ക ധ​ന​സ​ഹാ​യം ഭാ​ര​വാ​ഹി​ക​ൾ അ​നാ​ഥാ​ല​യം അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

Tags : celebration organized nattuvishesham local news

Recent News

Corehub Up