മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ചന്ദ്രനെ അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷിതമായി താഴെയിറക്കുന്നു.
കൂടരഞ്ഞി: മരം മുറിക്കുന്നതിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ് മരക്കൊമ്പുകൾക്കിടെ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പനക്കച്ചാൽ സ്വദേശി ചന്ദ്രൻ (55) ഇന്നലെ ഉച്ചയോടെ കുളിരാമുട്ടി സ്വദേശി ചെല്ലന്തറയിൽ അഗസ്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മരം മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചന്ദ്രന്റെ കാലുകൾ മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങുകയും നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി തൂങ്ങിക്കിടക്കുകയുമായിരുന്നു.
തുടർന്ന് മുക്കം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി സാഹസികമായി ചന്ദ്രനെ താഴെ ഇറക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Local News Nattuvishesham Kozhikode