x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​വും മൊ​ബൈ​ൽ മ​ണ്ണ് പ​രി​ശോ​ധ​ന​യും ന​ട​ത്തി


Published: January 9, 2026 07:51 AM IST | Updated: January 9, 2026 07:51 AM IST

മാ​ന​ന്ത​വാ​ടി: കേ​ര​ള സം​സ്ഥാ​ന മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ബാ​ർ​ഡ് പു​ലി​ക്കാ​ട് നീ​രു​റ​വ സം​ര​ക്ഷ​ണ പ്ര​ദേ​ശ​ത്തു ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​വും മൊ​ബൈ​ൽ മ​ണ്ണ് പ​രി​ശോ​ധ​ന​യും ന​ട​ന്നു.

\ദി​നാ​ച​ര​ണം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് എം. ​ര​വി, എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ൽ​സ​ണ്‍ മാ​ത്യു, ജെ​സി വ​ർ​ഗീ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് പി. ​അ​ഖി​ൽ, ഫീ​ൽ​ഡ് അ​സോ​സി​യേ​റ്റ് പി.​പി. ആ​ന്‍റ​ണി, പു​ലി​ക്കാ​ട് നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ജെ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പി.​ജെ. സി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക്ലാ​സു​ക​ൾ​ക്ക് കൃ​ഷി​വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​മ​മ്മൂ​ട്ടി, മ​ധു​വ​നം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​ബാ​ർ​ഡ് പു​ലി​ക്കാ​ട് നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്തെ നൂ​റോ​ളം ക​ർ​ഷ​ക​രു​ടെ മ​ണ്ണ് സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി സ​മാ​ഹ​രി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ദീ​പു ജോ​സ​ഫ്, ജാ​ൻ​സി ജി​ജോ, അ​ശ്വി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham World Soil Day celebration

Recent News

Corehub Up