x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കു​മാ​യി 15 അടി താ​ഴേ​ക്ക് വീണ് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 28, 2026 01:05 AM IST | Updated: August 28, 2026 01:05 AM IST

ഷാ​ന​വാ​സ്

കു​റ്റി​ച്ച​ൽ : തി​രു​വോ​ണ ദി​വ​സ​ത്തി​ൽ 15 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് ബൈ​ക്കു​മാ​യി താ​ഴേ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. കു​റ്റി​ച്ച​ൽ ക​ള്ളോ​ട് കു​ഴി​യം​കോ​ണം ഷാ​ഹു​ലി​ന്‍റെ മ​ക​ൻ ഷാ​ന​വാ​സ് എ​ന്ന അ​ൻ​സാ​രി(30)​യാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ടി​ച്ചു താ​ഴ്ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് ഷാ​ന​വാ​സി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ത​മ്മി​ൽ ചെ​റി​യ രീ​തി​യി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കു​റ്റി​ച്ച​ൽ-​കാ​ട്ടാ​ക്ക​ട പ്ര​ധാ​ന റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട, നെ​യ്യാ​ർ​ഡാം, ആ​ര്യ​നാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up