നവനീത് സാഗർ
കറുകച്ചാൽ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. ചമ്പക്കര തൊമ്മച്ചേരി ലക്ഷ്മി നിവാസിൽ കലാമണ്ഡലം സ്വപ്നാ എസ്. നായരുടെ മകൻ നവനീത് സാഗർ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയ്ക്ക് കറുകച്ചാൽ - വാഴൂർ റോഡിൽ പന്ത്രണ്ടാംമൈലിനു സമീപമായിരുന്നു അപകടം. നവനീതും സുഹൃത്ത് അഭിഷേക് വിജയ്യും സഞ്ചരിച്ച ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നാണ് ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന നവനീത് ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം പിന്നീട്.