പ്രതീകാത്മക ചിത്രം
വടകര: മണിയൂര്‍ പതിയാരക്കരയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു. വയരോളി സിറാജിനാണ് (46) കുത്തേറ്റത്. സംഭവത്തിൽ പതിയാരക്കര കുളങ്ങര റിനാസിനെതിരേ വടകര പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ നീലിയേടത്ത് കടവ്-പള്ളിപ്പറമ്പ് റോഡില്‍ വച്ച് പ്രതി സ്കൂട്ടര്‍ തടഞ്ഞ് സിറാജിനെ കുത്തുകയായിരുന്നു.
ആക്രമണത്തില്‍ സിറാജിന്റെ തലക്കും കഴുത്തിനും ചെവിക്കും കുത്തേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ സിറാജിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ഉപ്പക്കെതിരേ പരാതിക്കാരന് കേസ് കൊടുത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews