അറസ്റ്റിലായ പ്രതികൾ
തിരുവനന്തപുരം: കല്ലന്പലം മുത്താനയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലന്പലം മുത്താന ചരുവിള വീട്ടിൽ പ്രജി (32) യെ ആണ് കുത്തിക്കൊലപ്പെടുത്തിയ ത്.
തിരുവോണ ദിവസം വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്താന സ്വദേശികളായ ഗൗരികൃഷ്ണൻ (19), ഷൈജു എന്ന് വിളിയ്ക്കുന്ന അന്പാടി (20), മനു (20), രഞ്ജിത്ത് (20), കണ്ണൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രജിയെയും സുഹൃത്തുക്കളെയും ഈ സംഘം ആക്രമിച്ചിരുന്നു. ഇത് ചെറുത്തതിലുള്ള വിരോധമാണ് പ്രജിയെ കൊലപ്പെടുത്താൻ കാരണമായത്. കത്തികൊണ്ട് നെഞ്ചിലേറ്റ മാരക മുറിവാണ് മരണകാരണമായതെന്ന് പൊലിസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ എസ്പി. ബികെ. പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി. രമേശ് കുമാർ പിവി,യുടെ നേതൃത്വത്തിൽ കല്ലന്പലം സിഐ. ദീപു, എസ്ഐ. മനു ആർ, പള്ളിക്കൽ എസ്എച്ച്ഒ ഷമീർ, എസ്ഐമാരായ നിതിൻ, ഹരി, സിപിഒമാരായ അനീഷ്, സന്പത്ത്, ലിജിൻ, കിരണ്‍, വർക്കല ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ. ബിജു, ദിലീപ്, എഎസ്ഐ. അനൂപ്, ദിനോർ, വിനീഷ്, സുജിൽ, ഫാറുഖ്, സുനിൽരാജ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews