x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 10:54 PM IST | Updated: September 3, 2026 10:54 PM IST

നികിൽ അഗസ്റ്റിൻ

പാ​ലാ: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഭ​ര​ണ​ങ്ങാ​നം മ​രോ​ട്ടി​ക്ക​ല്‍ അ​ഗ​സ്റ്റി​ന്‍ (അ​പ്പ​ച്ച​ന്‍ ) -ബെ​റ്റി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നി​കി​ല്‍ അ​ഗ​സ്റ്റി​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. ‍

കോ​ട്ട​യ​ത്തു​നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നി​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ കാ​റു​മാ​യി കഴിഞ്ഞ ഒ​ന്നി​ന് അ​ർ​ധ​രാ​ത്രി സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ നി​കി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. നി​ധി​ന്‍ അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​നാ​ണ്.

Tags : accident dies NattuVishasham DistrictNews

Recent News

Corehub Up