അസദുൾ ഇസ്ലാം
കൊരട്ടി: വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ കൊരട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മുരിങ്ങൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിൽ അസദുൾ ഇസ്ലാം(28) എന്നയാളാണ് ഹെറോയിനുമായി അറസ്റ്റിലായത്. പ്രതിക്കെതിരേ ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2025-ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹെറോയിൻ വിൽപനക്കേസിലും അസദുൾ ഇസ്ലാം പ്രതിയാണെന്നു പോലീസ് അറിയിച്ചു.
കൊരട്ടി എസ്ഐ ഹബീബുള്ള, ഡാൻസാഫ് ജിഎസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എഎസ്ഐമാരായ എ.യു. റെജി, എം.ജെ. ബിനു, സിപിഒ ഇ.വി. ശ്രീജിത്, പ്രൊബേഷണറി എസ്ഐ അരുണ്‍, ജിഎസ്ഐ ജോയി, ജിഎഎസ്ഐ ഷിജോ, സീനിയർ സിപിഒമാരായ നിഖിലൻ, ആന്റണി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags : Youth arrested nattuvishesham local news.