എൻ. വിജേഷ്
നാദാപുരം: സ്കൂട്ടറിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് വളയം പോലീസ് പിടിയിൽ. ചെക്യാട് കുറുവന്തേരി സ്വദേശി ഞാലിയോടുമ്മൽ വീട്ടിൽ എൻ. വിജേഷ് (37) ആണ് പിടിയിലായത്. താനക്കോട്ടൂർ പുന്തോറത്ത് മുക്കിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്. താനക്കോട്ടൂർ ഭാഗത്തുനിന്ന് കുറുവന്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ18 എഎച്ച് 6242 നമ്പർ സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്.
സ്കൂട്ടറിന്റെ ഡിക്കിക്കുള്ളിൽ 500 മില്ലി ലിറ്ററിന്റെ 12 ബോട്ടിൽ "ഹണി ബീ' ബ്രാൻഡി വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു. മാഹിയിൽ നിന്ന് കടത്തിയ മദ്യവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിലെ പ്രധാന മദ്യവിൽപനക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Kozhikode