സ്ഥാപകദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്യുന്നു.
കാലടി: ശ്രീമൂലനഗരം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും ക്വിറ്റ് ഇന്ത്യ ദിന സംഗമവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി.ആന്റു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജിനാസ് ജബാര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. സിറാജ് ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നല്കി. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കെ.എസ്. ചന്ദ്രശേഖരന്, വി.വി. സെബാസ്റ്റ്യന്‍, വി.എം. ഷംസുദീന്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് വിപിന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ഞപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും സ്ഥാപക ദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാന് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത്, വൈസ് പ്രസിഡന്റ് ബിജി സാജു, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് സുഭാഷ് ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.