കേരള യൂത്ത് ഫ്രണ്ട്-എം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി കെഎസ്ഇബി ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ
ചങ്ങനാശേരി: കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അപ്രഖ്യാപിത പവര്‍കട്ട് ഒഴിവാക്കണമെന്നും സര്‍ക്കാരിന്റെ യുവജനങ്ങളോടുള്ള നയത്തില്‍ മാറ്റം വരുത്തണമെന്നും കേരള യൂത്ത് ഫ്രണ്ട് -എം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പവര്‍കട്ട് വ്യാപാര വ്യവസായ മേഖലയെയും ആശുപത്രി സംവിധാനങ്ങളെയും ഒപ്പം സമൂഹത്തിന്റെ സമസ്തമേഖലകളെയും പാടെ തകര്‍ക്കുന്നു.
ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കെഎസ്ഇബി ഓഫീസിനു മുമ്പില്‍ സമാപിച്ചു. കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് കളത്തില്‍ അധ്യക്ഷനായിരുന്നു. ജോണ്സണ് അലക്സാണ്ടര്‍, ജോര്‍ജ് വാണിയപ്പുരയ്ക്കല്‍, ഷാജി പുളിമൂടന്‍, ഡിനു ചാക്കോ, അഡ്വ. ജോബിന് കുറ്റിക്കാട്ട്, ആര്യ ഷൈജു, ആദിത്യ ഓമനക്കുട്ടന്, സെബിന് ചാക്കോ, റോബിന് കടന്തോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Youth Front (M) power cuts