യുവന്യ കിഡ്സ് ഫെസ്റ്റ് പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിന്റെ 2026 - 27 അധ്യയന വർഷത്തെ കുട്ടികളുടെ കലോത്സവമായ "യുവന്യ കിഡ്സ് ഫെസ്റ്റ് 2026’ ശ്രദ്ധേയമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജയ ജേക്കബ് കോശി, കെജി വിഭാഗം മേധാവി സൂസൻ മാത്യു, എൽപി ഹെഡ് ഷീജ സനാതനൻ, സെക്ഷൻ ഹെഡ് രഞ്ജന എസ്. മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൽപി ഹെഡ് ഗേൾ പ്രാർത്ഥന പി. നായർ സ്വാഗതവും ഹെഡ് ബോയ് കെ.ആർ. ശിവകേഷ് നന്ദിയും പറഞ്ഞു. സ്കൂളിലെ 11 വേദികളിലായി 15 ഇനങ്ങളിൽ നടന്ന മത്സരങ്ങളി ൽ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കൺവീനർമാരായ അനു ഉദയകുമാർ, എം.എ. അനുപമ, ലക്ഷ്മി എം. നായർ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർഥി വോളന്റിയർമാരുടെയും അധ്യാപകരുടെയും നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews