x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

29
OCT
2026

‘മെ​ഴ്സി​ഡ​സ് വി​ധേ​യ​ർ’ പൊ​ലി​സി​ൽ വേ​ണ്ട

Editorial Audio


Published: October 29, 2026 12:00 AM IST | Updated: October 28, 2026 09:39 PM IST

കൊ​ച്ചി ചേ​രാ​നെ​ല്ലൂ​രി​ൽ ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്ന ജ​യ​ബാ​ല​കൃ​ഷ്ണ​ൻ ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 25ന് ​പു​ല​ർ​ച്ചെ ത​ട്ടു​ക​ട അ​ട​ച്ച് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വേ ഒ​രു പ​തി​നേ​ഴു​കാ​ര​ൻ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് അ​ദ്ദേ​ഹം മ​രി​ച്ചു. ഇ​ടി​ച്ച​ത് വി​ല​കൂ​ടി​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​റാ​യി​രു​ന്നു. അ​തി​ന്‍റെ ഉ​ട​മ​യാ​ക​ട്ടെ, പ​തി​നേ​ഴു​കാ​ര​ന്‍റെ പി​താ​വാ​യ മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ (എം​എ​സി​ടി) അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി. ജ​ഡ്ജി​യെ ക​ണ്ട​പ്പോ​ൾ പൊ​ലി​സ് ക​വാ​ത്ത് മ​റ​ന്നു. പ്ര​തി​ക്കു സ്റ്റേ​ഷ​ൻ ജാ​മ്യം, കാ​റു​ട​മ​യ്ക്കെ​തി​രേ കേ​സി​ല്ല. ത​ട്ടു​ക​ട​ക്കാ​ര​ന്‍റെ ചോ​ര​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​രാ​ലം​ബ​മാ​യ കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണീ​രി​നും മു​ക​ളി​ൽ പൊ​ലി​സ് അ​ഴി​മ​തി​യു​ടെ ബൂ​ട്ടി​ട്ടു ച​വി​ട്ടി. പ​ക്ഷേ, ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും ജ​ന​രോ​ഷ​വും സ​ർ​ക്കാ​രി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തി. മു​ൻ സ​ർ​ക്കാ​ർ പ​ല​പ്പോ​ഴും ചെ​യ്തി​രു​ന്ന​തു​പോ​ലെ പൊ​ലി​സി​നെ ന‍്യാ​യീ​ക​രി​ക്കാ​ൻ ആ​ഭ‍്യ​ന്ത​ര​മ​ന്ത്രി​യോ സ​ർ​ക്കാ​രോ ത​യാ​റാ​യി​ല്ല എ​ന്ന​തി​ൽ ആ​ശ്വ​സി​ക്കാം.

കാ​ക്കി​യി​ൽ ക​റ പു​ര​ട്ടി​യ നാ​ലു പൊ​ലി​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​റെ മാ​റ്റു​ക​യും ചെ​യ്തു. പോ​രാ, പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഈ ​സ​സ്പെ​ൻ​ഷ​ൻ നാ​ട​ക​മാ​ണ് പൊ​ലി​സ് സേ​ന​യെ രാ​ഷ്‌​ട്രീ​യ-​മു​ത​ലാ​ളി അ​ടി​മ​ക​ളാ​ക്കി മാ​റ്റി​യ​ത്. രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളെ ക​ണ്ടാ​ൽ മു​ട്ടി​ടി​ക്കു​ന്ന, മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ക​ണ്ടാ​ൽ വാ​യി​ൽ വെ​ള്ള​മൂ​റു​ന്ന വി​ധേ​യ​രും അ​ഴി​മ​തി​ക്കാ​രും പൊ​ലി​സി​ൽ വേ​ണ്ട. അ​വ​രെ പു​റ​ത്താ​ക്കി​യാ​ൽ പോ​രാ, ‘അ​ക​ത്താ​ക്ക​ണം’.

കേ​ര​ള പൊ​ലി​സി​ലെ ചെ​റി​യൊ​രു വി​ഭാ​ഗ​മെ​ങ്കി​ലും അ​ഴി​മ​തി​യി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും അ​ഭി​ര​മി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളാ​യ പൊ​ലി​സു​കാ​രു​ടെ ലി​സ്റ്റും പി​ടി​ച്ച് 10 വ​ർ​ഷം ഭ​രി​ച്ച ഇ​ട​തു സ​ർ​ക്കാ​ർ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ ഇ​റ​ങ്ങി​പ്പോ​യി. പ്ര​തി​പ​ക്ഷ​നേ​താ​വ് ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം ക​ണ്ടാ​ൽ തോ​ന്നും, ഈ ​പൊ​ലി​സു​കാ​രെ​യൊ​ക്കെ പു​തി​യ സ​ർ​ക്കാ​ർ ക്രി​മി​ന​ലു​ക​ളാ​ക്കി​യ​താ​ണെ​ന്ന്. 2024 മാ​ർ​ച്ചി​ലെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ക​ണ​ക്ക​നു​സ​രി​ച്ച്, അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 770 പേ​ർ പൊ​ലി​സ് സേ​ന​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

ഗു​ണ്ട​ക​ളു​മാ​യു​ള്ള ബ​ന്ധം, സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ, ല​ഹ​രി-​മ​ണ​ൽ മാ​ഫി​യ ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​ധാ​നം. പ​ക്ഷേ, രാ​ഷ്‌​ട്രീ​യ-​സ​ന്പ​ന്ന-​അ​ധി​കാ​ര വി​ധേ​യ​ർ ലി​സ്റ്റി​ലി​ല്ല. രാ​ഷ്‌​ട്രീ​യ​വി​ധേ​യ​രാ​യ പൊ​ലി​സു​കാ​രെ തീ​റ്റി​പ്പോ​റ്റാ​ൻ സി​പി​എ​മ്മി​നോ​ളം പോ​ന്ന പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ വേ​റെ​യി​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കും​വി​ധം മ​ദ്യ​പി​ച്ചു കാ​റോ​ടി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ ത​ണ​ലി​ൽ ന​ട​ത്തി​യ ത​റ​വേ​ല​ക​ൾ ച​രി​ത്ര​മാ​ണ്. ലോ​ക്ക​ൽ നേ​താ​ക്ക​ളെ​പോ​ലും പേ​ടി​ക്കാ​തെ ഒ​രു പൊ​ലി​സു​കാ​ര​നും നി​ല​നി​ൽ​പി​ല്ലാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഈ ​സ്റ്റേ​ഷ​ൻ ഭ​ര​ണം ഏ​തു പാ​ർ​ട്ടി ഭ​രി​ച്ചാ​ലും തു​ട​രും. അ​ധി​കാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും തു​ട​രു​ന്ന ഭാ​യി-​ഭാ​യി തെ​രു​വു​നാ​ട​ക​വും അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ത്ത​രം അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ളു​ടെ ക​രു​ത്ത​റി​യാ​വു​ന്ന കു​ട്ടി​ക​ൾ​പോ​ലും പ​റ​യു​ന്ന​ത്, “എ​ന്‍റെ വാ​പ്പ​ച്ചി, അ​ച്ഛ​ൻ, അ​പ്പ​ൻ...” നോ​ക്കി​ക്കൊ​ള്ളു​മെ​ന്നാ​ണ്. കേ​ര​ള പൊ​ലി​സി​നെ ന​ന്നാ​ക്കാ​ൻ പ​ര​ന്പ​രാ​ഗ​ത കൂ​ട്ടു​കൃ​ഷി രാ​ഷ്‌​ട്രീ​യം പോ​രാ​തെ​വ​രും.

ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളാ​ണ് ഭ​ദ്ര​കീ​ർ​ത്തി​യും ഭാ​ഗ്യ​ദ​ർ​ശ​നും. ത​ങ്ങ​ളു​ടെ അ​ച്ഛ​ൻ മ​രി​ച്ച കേ​സി​ൽ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ധാ​ർ​മി​ക​രോ​ഷ​മാ​ണ് ഭ​ര​ണ​കൂ​ട​ത്തെ അ​ന​ക്കി​യ​ത്. കാ​റു​ട​മ​യാ​യ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​തെ വ​യ്യാ​താ​യി. പ്ര​തി​ക​ളാ​യാ​ലും മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ഓ​ടി​യെ​ത്തു​ന്ന​ത് അ​ത്യ​പൂ​ർ​വ​മൊ​ന്നു​മ​ല്ല. പ​ക്ഷേ, അ​ത് നി​ര​പ​രാ​ധി​ക്കു നീ​തി നി​ഷേ​ധി​ക്കാ​നു​ള്ള കൈ​യൂ​ക്കാ​ക​രു​ത്. നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ മ​നു​ഷ്യ​രെ ഒ​റ്റി​ക്കൊ​ടു​ത്ത് വെ​ള്ളി​ക്കാ​ശു കൈ​പ്പ​റ്റു​ന്ന പ​ത്തെ​ണ്ണ​ത്തെ സ​ർ​വീ​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യാ​ൽ ക്യൂ​വി​ലു​ള്ള അ​ഴി​മ​തി​ക്കാ​ർ​ക്കും മു​ന്ന​റി​യി​പ്പാ​കും.

ബ​ഹു​മാ​ന​പ്പെ​ട്ട ആ​ഭ്യ​ന്ത​ര​മ​ന്ത്രീ, ഈ ​നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​ര​ല്ല, താ​ങ്ക​ളു​ടെ പാ​ർ​ട്ടി​യി​ലേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള വ​യ​റ്റി​പ്പി​ഴ​പ്പു രാ​ഷ്‌​ട്രീ​യ​ക്കാ​രും മാ​റി​മാ​റി വ​ന്ന ന​ട്ടെ​ല്ലി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​ണ് പൊ​ലി​സി​നെ ഈ ​നി​ല​യി​ൽ അ​ധഃ​പ​തി​പ്പി​ച്ച​ത്. ആ ​വി​ഷം നി​ർ​വീ​ര്യ​മാ​ക്കാ​ൻ ഇ​താ​ണു സ​മ​യം.

Tags : Deepika Editorial

Recent News

Corehub Up