പബ്ലിക് ഹിയറിംഗ് മാറ്റി
Monday, October 21, 2019 10:18 PM IST
തിരുവനന്തപുരം: കരട് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ്മീറ്ററിംഗ്) റഗുലേഷൻസ് 2019, കരട് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (ഭേദഗതി) റഗുലേഷൻസ് 2019 എന്നിവയിൻമേൽ എറണാകുളം ടൗൺഹാളിൽ ഇന്ന് നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 24ന് തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച പബ്ലിക് ഹിയറിംഗിന് മാറ്റമില്ല. കരടുകൾ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 24ന് നടക്കുന്ന ഹിയറിംഗിൽ പൊതുജനങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുത്ത് അഭിപ്രായം ബോധിപ്പിക്കാം.