എൽഎൽഎം കോഴ്സ്: ഉത്തര സൂചിക
Tuesday, February 18, 2020 11:25 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം 24നു വൈകുന്നേരം നാലിനു മുന്പായി തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്കു ലഭ്യമാക്കണം.
നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും നിശ്ചിത ഫീസില്ലാതെ ലഭിക്കും.
ഇമെയിൽ, ഫാക്സ് എന്നിവ മുഖേന ലഭിക്കുന്നതുമായ പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്നു ബോധ്യപ്പെട്ടാൽ അതിനു വേണ്ടി നൽകിയ തുക തിരികെ നൽകും.
ഫോണ് : 04712525300.