വാക് ഇൻ ഇന്റർവ്യൂ 29ന്
Monday, February 24, 2020 10:55 PM IST
കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ റേഡിയോളജിസ്റ്റ്, സ്റ്റോർ കീപ്പർ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലുള്ള ഒഴിവിലേക്ക് 29ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ ഒന്പതു മുതൽ 11.30 വരെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ എം. കൃഷ്ണൻനായർ സെമിനാർ ഹാളിലാണ് ഇന്റർവ്യൂ. കരാർ വ്യവസ്ഥയിലാണ് നിയമനം. വിവരങ്ങൾക്ക് ഫോണ്: 0484 2411700.