ഇ-ഹെല്‍പ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
Tuesday, March 24, 2020 8:30 PM IST
തേഞ്ഞിപ്പലം : വിദ്യാർഥികള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ വരാതെ തന്നെ വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനും അപേക്ഷകളുടെ തല്‍സ്ഥിതി അറിയുന്നതിനും ഇഹെല്പ്പ് പദ്ധതി തുടങ്ങി. http://support.uoc.ac.in എന്ന വെബ്സൈറ്റിലൂടെ വിവരങ്ങള്‍ അറിയാം. [email protected] എന്ന അഡ്രസിലേക്ക് ഇമെയില്‍ ചെയ്താലും വിവരങ്ങള്‍ ലഭിക്കും. സൈറ്റില്‍ സര്‍വകലാശാലയുടെ വിവിധ സേവനങ്ങളെക്കുറിച്ച വിശദമായ ചോദ്യങ്ങളും ഉത്തരങ്ങളും FAQ യില്‍ ഉണ്ട്. കൂടാതെ പുതിയ കാര്യങ്ങള്‍ ചോദിക്കുന്നതിനുള്ള സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം അന്വേഷണങ്ങള്‍ പരീക്ഷാഭവന് , ജനറല്‍ ആൻഡ് അക്കഡേമിക് വിഭാഗം, റിസര്‍ച്ച് ഡയറക്ടര്‍, അഡ്മിഷന് ഡയറക്ടര്‍, ഇക്വവലന്സി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കണക്ട് ചെയ്യും. 24 മണിക്കൂറില്‍ മറുപടി ലഭിക്കത്തക്ക രീതിയിലാണ് ഇഹെല്പ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കാലിക്കട്ട് സര്‍വകലാശാല കംപ്യൂട്ടര്‍ സെന്ററാണ് പദ്ധതി തയ്യാറാക്കിയത്. ഇഹെല്പ്പ് പദ്ധതി പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.വി.എല്‍.ലജീഷ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഒ.മുഹമ്മദലി, സി.ജ്യോതികുമാര്‍, ഗിരീഷ് ഷേണായി, നസീമുദ്ദീന് എന്നിവര്‍ പങ്കെടുത്തു.