എന്‍ജിനീയറിംഗ് പഠനത്തിനു സ്കോളര്‍ഷിപ്
Monday, November 23, 2020 11:09 PM IST
കൊച്ചി: ഷിപ്പിംഗ് ഇന്‍ഡസ്ട്രിയില്‍ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടു കൂടി ബിടെക് പഠനത്തിന് സൗകര്യമൊരുക്കുന്നു. ഇതിനായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എംജിഎം ഗ്രൂപ്പുമായി ധാരണയിലെത്തിയതായി മറൈന്‍ ഇലക്ട്രിക്കല്‍സ് വൈസ് പ്രസിഡന്റ് സുരേഷ് നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളത്തെയും വളാഞ്ചേരിയിലെയും എംജിഎമ്മിന്റെ എന്‍ജിനീയറിംഗ് കോളജുകളിലാണ് പ്രവേശനം. രണ്ടിടത്തും 25 ശതമാനം സീറ്റുകൾ ഇതിനായി മാറ്റിവയ്ക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക പരിഗണന ലഭിക്കും. www.marin eelctricals.com , www.mgntc.in എന്ന വെബ്സൈറ്റ് വഴി 27ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 974648 2626, 7034088111.