ഡിപ്ലോമ ഇൻ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി
Wednesday, January 13, 2021 10:36 PM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ്) വാതിൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് ആൻഡ് സൈക്കോതെറാപ്പി പ്രോഗ്രാമിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് നിർവഹിച്ചു.
മരിയൻ കോളജ് മാനേജർ ഫാ. ജയിംസ് കോഴിമലയുടെ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. റോയ് ഏബ്രഹാം, സ്കൂൾ ഓഫ് സോഷ്യൽ വർക്ക് എച്ച്ഒഡി ബ്രദർ ജോസഫ് ചാരുപ്ലാക്കൽ, സോഷ്യൽ വർക്ക് ഡയറക്ടർ ഡോ. സിബി ജോസഫ്, വാതിൽ ഫൗണ്ടേഷൻ ഡയറക്ടർ നിഷ ജോസ്, ട്രാവൻകൂർ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജിജി ഫിലിപ്പ്, റവ.ഡോ. ബിജു സെബാസ്റ്റ്യൻ, വാതിൽ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗം വിനോദ് നെല്ലക്കൽ, ഡോ. ഐക്ക് എന്നിവർ പ്രസംഗിച്ചു.