സെറ്റ് പരീക്ഷയ്ക്ക് മേയ് അഞ്ചിനകം രജിസ്റ്റർ ചെയ്യണം
Monday, April 19, 2021 11:01 PM IST
തിരുവനന്തപുരം: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മേയ് അഞ്ചിന് വൈകുന്നേരം അഞ്ചിനകം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എൽടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്സി/എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
ബയോടെക്നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബിഎഡും നേടിയവർക്ക് ബയോ ടെക്നോളജിയിൽ സെറ്റ് എഴുതാം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽബിഎസ് സെന്ററിന്റെ വെബ് സൈറ്റിൽ ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ: www.lbscentre.kera la.gov.in ൽ ലഭിക്കും.