കീം: ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Thursday, July 17, 2025 11:01 PM IST
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും ഇന്നു വൈകുന്നേരം നാലുവരെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ : 04712332120, 2338487.