ബിആർക്ക് താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Friday, July 18, 2025 10:38 PM IST
തിരുവനന്തപുരം: ആർക്കിടെക്ചർ (ബിആർക്) കോഴ്സിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കാൻഡിഡേറ്റ് പോർട്ടലിലെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് എന്ന മെനു ക്ലിക് ചെയ്ത് റാങ്ക് ലിസ്റ്റ് കാണാം. താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതി ഉള്ള വിദ്യാർഥികൾ [email protected] മുഖേന ഇന്നു വൈകുന്നേരം നാലിനകം അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.