മൂന്നാർ എൻജിനിയറിംഗ് കോളജിൽ ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു
Wednesday, July 23, 2025 10:57 PM IST
തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനമായ മൂന്നാർ എൻജിനിയറിംഗ് കോളജിൽ 202526 അധ്യയന വർഷത്തിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന രണ്ടാം വർഷ (ലാറ്ററൽ എൻട്രി) ബിടെക് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
താത്പര്യമുള്ള വിദ്യാർഥികൾക്ക് www. cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447570122, 90615 78465.