കീം 2025 ആർക്കിടെക്ചർ (ബിആര്‍ക്ക്) പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Wednesday, July 23, 2025 10:57 PM IST
തിരുവനന്തപുരം: 2025 ലെ ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്ക്) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷയിലെ അപാകതകള്‍ മൂലവും മറ്റ് പല കാരണങ്ങളാലും ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതാനും വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതകളും ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളും പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍ : 0471 2332120, 2338487.